പൊന്നാം തുമ്പിപ്പെണ്ണേ ദൂരെ നീയും കണ്ടില്ലേ പുതുപൊന്നായ് മിന്നും പൂക്കാലത്തിൻ ചന്തം കണ്ടില്ലേ മുന്നാഴി കുളിരുള്ളിലൊഴിക്കും കാലം വന്നില്ലേ ചെറുചെമ്പാവിന്റെ കതിരുകളായ് നന്മകളില്ലേ കുറുമണിപ്രാവുകളോ കുറുകുറുകുന്നേ നല്ല കണ്ണാന്തളിർ തെല്ലും മെല്ലെ മാടിവിളിക്കുന്നേ കുഞ്ഞുതോണി പാട്ടും നമ്മെ ഇന്നു വിരുന്നു വിളിക്കുന്നേ (പൊന്നാംതുമ്പി....)
വേനൽ വെച്ച മണ്ണിൽ പുതുമാമഴ വീണു ഈ നൊന്തു കത്തിയ നെഞ്ചകത്തിനൊരുത്സവമല്ലേ കണ്ണുപൊത്തിയ രാവോ വെയിലേറ്റൊതുങ്ങില്ലേ എണ്ണ വറ്റിയ കനവിനിയും കൺ തുറന്നില്ലേ ഇനിയെന്നും കാണേണം കനിവിന്റെ പാടം ഈ വരവൊന്നറിയണം കരയില്ലാ സ്നേഹം ഈ മിഴിയിൽ നനയാനിനിയെന്തിനി വേണം പൊന്നാംതുമ്പി.. (പൊന്നാംതുമ്പി....)
തെന്നലൊന്നിലാണേ നെടുവീർപ്പല മാഞ്ഞു ഓടിയെത്തിയൊരോർമ്മകളിലെ തീക്കനലാറി കാക്കപ്പൂവിന്റെ നെഞ്ചിൽ നറുതേന്മഴ പെയ്തു കൂട്ടിരിക്കുവാനാളൊരുവൻ ഈ വഴി വന്നു അരികത്തായ് നിറയേണം അഴകിന്റെ ലോകം അറിയാതെ തേടേണം മഴവില്ലിൻ ചായം ഈ മൗനം മറയാനായ് എന്തിനി വേണം പൊന്നാംതുമ്പി.. (പൊന്നാംതുമ്പി....)