പുല്ലാങ്കുഴൽ പാട്ടു കേൾക്കുമ്പോൾ
പ്രിയ രാധയായ് മാധവനെ തേടി നടക്കും
പൂവനങ്ങൾ പൂത്തുലയുമ്പോൾ
പ്രിയ മേനകയായ് മാമുനിയെ തേടി നടക്കും
കാമദേവൻ ദാനമേകിടും മലരമ്പുകൾ
കണ്ണുകളിൽ നീ നിറച്ചീടും
ദേവലോക സുന്ദരിയായി നീ ഹൃദയങ്ങളിൻ
മാദകമാം നർത്തനമാടും (പുല്ലാങ്കുഴൽ)
ചാരുശീലേ നിന്റെ മിഴികൾ
രാഗമന്ദിര ജാലകങ്ങൾ
മോഹമാലകൾ ദീപാവലിയായ്
മോദിനീ നിൻ പുഞ്ചിരിയായീ
പങ്കജാനന ബിംബം കണ്ടാൽ
നെഞ്ചകമലിയും ഭൂമിയിലാർക്കും
ദേവീ വിഗ്രഹ വടിവൊത്തവളേ
ദേവനാഥനും ഓമനയാം നീ
ചന്ദന മണ്ഡപമിളകും പോലെ
സുന്ദരി നീ ആടിവരുമ്പോൾ
ചന്ദ്രികാ കളഭത്തിൻ കുളിരിൽ
ഇന്ദ്രലതികകൾ താളമടിക്കും
വനമുല്ലകളാം പ്രണയിനിമാരുടെ
ചിരിയിൽ നിന്റെ കിനാവുകളലിയും
ഗാനമഞ്ജരി ദാനം ചെയ്യും
ഗായകൻ നിൻ കണ്ണനാകും
Movie/Album name: Youvanam
Artists