താമരക്കാലടി താളം മറന്നു തങ്കച്ചിലങ്കയ്ക്കു മൌനം താമരക്കാലടി താളം മറന്നു തങ്കച്ചിലങ്കയ്ക്കു മൌനം കൊണ്ടല്‍ വര്‍ണ്ണന്റെ പുഞ്ചിരി കാണ്‍കെ ചുണ്ടു വിട്ടോടി ഗാനം (മുല്ലപ്പൂബാണത്താല്‍)
പാലൊളി തൂകും പാതിരനേരം കാളിന്ദിയാറ്റിന്‍ തീരം പാലൊളി തൂകും പാതിരനേരം കാളിന്ദിയാറ്റിന്‍ തീരം കോലക്കുഴലിന്റെ ഗാനപ്രവാഹം കോരിത്തരിക്കുന്ന ദേഹം (മുല്ലപ്പൂബാണത്താല്‍)
കള്ളിമാര്‍ മറ്റുള്ളോര്‍ ഗോപിമാര്‍ കാണാതെ കല്യാണകൃഷ്ണന്റെ കൂടെ കള്ളിമാര്‍ മറ്റുള്ളോര്‍ ഗോപിമാര്‍ കാണാതെ കല്യാണകൃഷ്ണന്റെ കൂടെ ആനന്ദനര്‍ത്തനമാടാനാകാതെ വാടിത്തളര്‍ന്നു രാധാ - വല്ലാതെ വാടിത്തളര്‍ന്നു രാധ. (മുല്ലപ്പൂബാണത്താല്‍)