Vaasanthadevatha

1980
Lyrics
Language: English

Vaasantha devatha vannu
Raagardrayaay....njaanunarnnoo
Vaasanthadevathavannoo aathmaaviletho
Poomulla poothu virinju pulakangal pole
Ekaanthamam swapname ninte theril thaalavumaay

Entethamburuvil aa mrinaangulikal
Gaanam thediyalanju
Vrindagaanasudha thookum thanthikalo
Mounam pookiyirunnu
Mookamaay paadinjaan gaaname neevaru
Maanasa jaalaka vaathililappol
Kandu ninmukham

Neelasaagarame ninte vaarmudiyil
Vaanam poovukal choodi
Peelineerthivarum chaithrasandhyakalil
Megham kunkumamezhuthum
Ekayaay paadi njan gaaname nee varoo
Vaasaraswapnamayooramurangum theeram swarggamaay
Language: Malayalam

വാസന്തദേവതവന്നൂ രാഗാര്‍ദ്രയായ് ഞാനുണര്‍ന്നൂ
വാസന്തദേവതവന്നൂ ആത്മാവിലേതോ
പൂമുല്ല പൂത്തുവിരിഞ്ഞു പുളകങ്ങള്‍ പോലെ
ഏകാന്തമാം സ്വപ്നമേ നിന്റെ തേരില്‍ താലവുമായ്

എന്റെ തംബുരുവില്‍ ആ മൃണാംഗുലികള്‍
ഗാനം തേടിയലഞ്ഞൂ
വൃന്ദഗാനസുധതൂകും തന്തികളോ
മൌനം പൂകിയുണര്‍ന്നു
മൂകമായ് പാടിഞാന്‍ ഗാനമേ നീവരൂ
മാനസജാലകവാതിലിലപ്പോള്‍
കണ്ടൂ നിന്മുഖം........

നീലസാഗരമേ നിന്റെ വാര്‍മുടിയില്‍
വാനം പൂവുകള്‍ ചൂടി
പീലിനീര്‍ത്തിവരും ചൈത്രസന്ധ്യകളില്‍
മേഘം കുങ്കുമമെഴുതും
ഏകയായ് പാടിഞാന്‍ ഗാനമേ നീ വരൂ
വാസരസ്വപ്നമയൂരമുറങ്ങും തീരം സ്വര്‍ഗ്ഗമായ്
Movie/Album name: Adhikaaram
Artists