ജാം ജാം ജാമെന്നു സന്തോഷമായു്
തേന്‍ കരിമ്പുള്ള കാടിതാ രാജഭീമാ
(ജാം ജാം )
തായില്ലാപ്പൈതല്‍ പോല്‍ കാടുകിടന്നു - അതാ
താരാട്ടാന്‍ വാനിലൊരു മേഘമുയര്‍ന്നു
മിണ്ടാപ്പെണ്ണെന്ന പോല്‍ ചോല കിടന്നു - അതില്‍
ചുണ്ടിലെത്തേന്‍മൊഴിയായു് തെന്നലും വന്നു
(ജാം ജാം )
കാടെങ്ങും നിന്‍ ജാതി എന്റെ ബന്ധുക്കള്‍ - ആ
കാട്ടാനക്കൂട്ടത്തിലും നല്ലവരുണ്ടു്
ഇന്നെനിക്കും നിനക്കും ബന്ധവുമുണ്ടു് - അതിന്‍
കഥകള്‍ നിനയ്ക്കുമ്പോളിമ്പവുമുണ്ടു്
(തേന്‍കരിമ്പുള്ള )
അമ്മയ്ക്കു വളര്‍ത്തച്ഛന്‍ നീയേ ഭീമാ - നിന്നെ
അപ്പൂപ്പനെന്നു ഞാനും വിളിച്ചോട്ടെ
വാരുറ്റ തുമ്പിക്കയ്യാല്‍ തഴുകാമോ - എന്റെ
തായേപ്പോലെന്നെയും നീ വളര്‍ത്താമോ
കാട്ടിലുള്ള പാമ്പുകളില്‍ നഞ്ചുമുണ്ടെന്നാല്‍ - ആരേം
കടിച്ചുകൊല്ലരുതെന്നു് നെഞ്ചിലുമുണ്ടു്
നാട്ടിലുള്ള മനുഷ്യര്‍ക്കു് നാലുമുണ്ടെങ്കില്‍ (2)
നാലോടു ചേര്‍ന്നൊരല്‍പ്പം വാലുമുണ്ടല്ലോ
(ജാം ജാം )
Movie/Album name: Aana Valarthiya Vaanampaadiyude Makan
Artists