പൂമിഴിയിണകളിൽ പുഷ്പശരങ്ങൾ ഓ ഓ പുഷ്പശരങ്ങൾ..... തേൻമൊഴി അലകളിൽ സപ്തസ്വരങ്ങൾ... ഓ ഓ സപ്തസ്വരങ്ങൾ... കാൽച്ചിലമ്പണിയുന്ന കാശ്മീരസന്ധ്യകൾ പൂമഴ പെയ്യുന്ന പൗർണ്ണമി രാവുകൾ കാവ്യസുന്ദരികൾ...ഞങ്ങൾ ദേവനന്ദിനികൾ... ഞങ്ങൾ ദേവനന്ദിനികൾ... (പൂമിഴിയിണകളിൽ....)
ഞങ്ങൾ പകരുന്ന വീഞ്ഞിൽ...ഞങ്ങൾ പടരുന്ന മാറിൽ... സംഗീതവും ഉന്മാദവും... മോഹവും ദാഹവും പീലിവിടർത്തുന്ന സ്വപ്നമയൂരം... (പൂമിഴിയിണകളിൽ....)