Kaalam Kaarmukilaay

2014
Lyrics
Language: English

Kaalam kaarmukilaay peythirangi
Manassin man chiraatherinjadangi...(2)
Karinthiri kandu karayum thennal
Thaaraattu thedi alayukayaay...
Thaalam pizhachu alayukayaay...
Kaalam kaarmukilaay peythirangi
Manassin man chiraatherinjadangi...

Smaranakal thuzhayum innente thonikku
Amma koottillaanjaal aarumilla...(2)
Olapparappile chathikkuzhikal kandu
Vazhi thiricheeduvaan thaaramilla..
Karayanayuvolam koottumilla...
Kaalam kaarmukilaay peythirangi
Manassin man chiraatherinjadangi...

Irularaykkullil thiri thelicheeduvaan
Manamonnaayaaro varikayille...(2)
Aayiram chenkadal thaandiyennarikil
Mattoru sooryan anayukille...
Kathiroli choriyukille...
Kaalam kaarmukilaay peythirangi
Manassin man chiraatherinjadangi...
Language: Malayalam

കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...(2)
കരിന്തിരി കണ്ടു് കരയും തെന്നൽ
താരാട്ടു തേടി അലയുകയായ്...
താളം പിഴച്ചു് അലയുകയായ്...
കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...

സ്മരണകൾ തുഴയും ഇന്നെന്റെ തോണിക്കു്
അമ്മ കൂട്ടില്ലാഞ്ഞാൽ ആരുമില്ല...(2)
ഓളപ്പരപ്പിലെ ചതിക്കുഴി കണ്ടു്
വഴി തിരിച്ചീടുവാൻ താരമില്ല..
കരയണയുവോളം കൂട്ടുമില്ല...
കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...

ഇരുളറയ്ക്കുള്ളിൽ തിരി തെളിച്ചീടുവാൻ
മനമൊന്നായാരോ വരികയില്ലേ...(2)
ആയിരം ചെങ്കടൽ താണ്ടിയെന്നരികിൽ
മറ്റൊരു സൂര്യൻ അണയുകില്ലേ...
കതിരൊളി ചൊരിയുകില്ലേ...
കാലം കാർമുകിലായ് പെയ്തിറങ്ങി
മനസ്സിൻ മൺ ചിരാതെരിഞ്ഞടങ്ങി...
Movie/Album name: Street Light
Artists