Kochu Veluppinu

1997
Lyrics
Language: Malayalam

കൊച്ചുവെളുപ്പിനു കോനാരിച്ചന്തേല്
കുളിർവിൽക്കാനെത്തണ കുമ്മാരി ആ
കോങ്കണ്ണിപ്പെണ്ണായ കുമ്മാരി
കൊച്ചുവെളുപ്പിനു കോനാരിച്ചന്തേല്
കുളിർവിൽക്കാനെത്തണ കുമ്മാരി ആ
കോങ്കണ്ണിപ്പെണ്ണായ കുമ്മാരി
നൂറു മുഴം നാക്കാണ്
പെണ്ണിൻ നാക്കേല് നാടോടിപ്പാട്ടാണ്
നാക്കേല് നാടോടിപ്പാട്ടാണ്
കൊച്ചുവെളുപ്പിനു.......
കൊച്ചുവെളുപ്പിനു കോനാരിച്ചന്തേല്
കുളിർവിൽക്കാനെത്തണ കുമ്മാരി ആ
കോങ്കണ്ണിപ്പെണ്ണായ കുമ്മാരി

കുമ്മാരിപ്പെണ്ണിന്റെ കരളാകെ തേനാണ്
ചുണ്ടങ്ങച്ചുണ്ടത്ത് പൈമ്പാല് (2)
ആലികിടാത്തണം താരക്കറുമ്പന്റെ
താലിയ്ക്ക് കാക്കണ പെണ്ണാണ് അവൾ
വേളിക്കൊരുങ്ങണ പെണ്ണാണ്
(കൊച്ചു വെളുപ്പിനു....)

വയ്യാവേലിയ്ക്ക് വടം വെറ്റിൽ വേലയ്ക്ക്
വഴിയോരം പോയല്ലോ രണ്ടാളും (2)
വേലേം കണ്ടു മടങ്ങുമ്പോൾ...ഹ ഹ ഹ..
വേലേം കണ്ടു മടങ്ങുമ്പം ചെക്കന്റെ
പെണ്ണിനെ റാഞ്ചിപ്പോയ് ഗന്ധർവ്വൻ
മേലേ മാനത്തൂന്നെത്തിയ ഗന്ധർവ്വൻ
(കൊച്ചുവെളുപ്പിനു...)
Movie/Album name: Guru Sishyan
Artists