ഭദ്രകാളി രുദ്രകാളി മഹാകാളി മന്ത്രകാളി മായാവിനി ചണ്ഡിയ്ക്ക് താലപ്പൊലി കൈ നിറയെ കരൾ നിറയെ താലപ്പൊലി (2) പൊലയന്റെ ദേവതയ്ക്ക് പൊൻകുരുതി കൺകണ്ട ഭഗവതിയ്ക്ക് പൊങ്കുരുതി (2) (പൊലിയോ..)
തിമിതിന്തിമി തിമിതിന്തിമി തെയ്യന്നാരെ തിമിതിന്തിമി തിമിതിന്തിമി തെയ്യന്നാരെ (2) ആ...ആ... തെയ്യന്നാരെ.. തെയ്യന്നാരെ.. അമ്പലപ്പുഴ ബങ്കളാവിന് കതകിതെത്രയെടീ തമ്പുരാന്റെ വാതിലിൽ മുട്ടി കണക്ക് ചോദീരെടീ (2) കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ (2) തങ്കമ്മേ തങ്കമ്മേ തങ്കമ്മേ.. ചെമ്പകശ്ശേരിക്കൊട്ടാരത്തിലെ മങ്കമ്മേ മങ്കമ്മേ മങ്കമ്മേ.. അമ്പലപ്പുഴ ബങ്കളാവിന് കതകിതെത്രയെടീ.. ആ.. കതകിതെത്രയെടീ..