Maasam Madhumaasam

1972
Lyrics
Language: English

Madirakshikalude manimizhikkonil
Madhuramadhuronmadam.. unmaam

Kaamadevante idathetholile
Avanazhiyozhiyatha masam
Radhayum krishnanum koodi
Rathisukhasare padi
Rathriye etho lahariyil mukkiya
Rasakeleeyamam ithurasakeleeyamam
Varoo varoo varoo.....

Eeranuduthanilavoru yakshiyay
Maranethirayunna masam
Pathirappoovukal choodi
Pathiyude poomadichoodi
Parvathi sivane thapassilninnunarthiya
Kamoddepanayamam ithu kamoddepanayamam
Varoo varoo varoo.........
Language: Malayalam

മാസം - മധുമാസം - ഇതു മധുമാസം
മദിരാക്ഷികളുടെ മണിമിഴിക്കോണില്‍
മധുരമധുരോന്മാദം - ഉന്മാദം. (മാസം - മധുമാസം)

കാമദേവന്റെ ഇടത്തേ തോളിലെ
ആവനാഴിയൊഴിയാത്ത മാസം
രാധയും കൃഷ്ണനും കൂടി
രതിസുഖസാരേ പാടി
രാത്രിയെ ഏതോ ലഹരിയില്‍ മുക്കിയ
രാസകേളീയാമം - ഇതു രാസകേളീയാമം.
വരൂ - വരൂ -വരൂ (മാസം - മധുമാസം)

ഈറനുടുത്ത നിലാവൊരു യക്ഷിയായ്
മാരനെത്തിരയുന്ന മാസം
പാതിരാപ്പൂവുകള്‍ ചൂടി പതിയുടെ പൂമടി പൂകി
പാര്‍വതി ശിവനെ തപസ്സില്‍ നിന്നുണര്‍ത്തിയ
കാമോദ്ദീപനയാമം - ഇതു കാമോദ്ദീപനയാമം.
വരൂ - വരൂ - വരൂ (മാസം - മധുമാസം)
Movie/Album name: Puthrakameshti
Artists