Santhatham Sumasharan
1997
Santhatham sumasaran saayakam ayakkunnu
Maarathaapam sahiyaanju maanasam kuzhangeedunnu
Raagalolan ramakaanthan nin manoradhameri
Raasa keli nikunchathil vannu cherum neramayi
{santhatham sumasharan}
Poothu nilkkum maagandathil kokilangal paadeedunnu {2}
Chendu thorum pon vandetho raagavum mooleerunnu
Veni bandhamazhinjum kalamrudu paanikalil pon valakal pidanjum
Vreela vivasham nilkkukayaanee gopee hrudaya vasantha pathangam
Angaraagam kuthirnna nin maarilentho thulumbunnu {2}
Poonilaavaam pooval meyil maadhavam pulkeedunnu
Sree raagangal menanjum tharalitha muralikayingal
Pulakamuzhinju premolasitham paadukayaanee
Shyaama sudhaamaya lolupaninnum
{santhatham sumasharan}
സന്തതം സുമശരന്‍ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
രാഗലോലന്‍ രമാകാന്തന്‍ നിന്‍ മനോരഥമേറി
രാസകേളീനികുഞ്ജത്തില്‍ വന്നുചേരും നേരമായി
(സന്തതം)
പൂത്തുനില്‍ക്കും മാകന്ദത്തില്‍
കോകിലങ്ങള്‍ പാടീടുന്നു
ചെണ്ടുതോറും പൊന്‍വണ്ടേതോ
രാഗവും മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍വളകള്‍ പിടഞ്ഞും
വ്രീളാവിവശം നില്‍ക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം
അംഗരാഗം കുതിര്‍ന്ന നിന്‍
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവല്‍ മെയ്യില്‍
മാധവം പുല്‍കീടുന്നു
ശ്രീരാഗങ്ങള്‍ മെനഞ്ഞും
തരളിത മുരളികയിങ്കല്‍
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ ശ്യാമസുധാമയലോലുപനിന്നും
(സന്തതം)
Movie/Album name: Aaraam Thamburaan
Artists