പലനാളായ് പൊന്നേ നിന്നെ കാണുമ്പോഴെല്ലാം പറയാതെൻ നെഞ്ചിലൊളിച്ചില്ലേ... ഓ മാഹീരേ...തൂ ണ ഷർമാണാരേ.. അഖിയാ തേരേ..യേ ക്യോം ഖത്ത്രാ യേരേ.. പറയാമെല്ലാം പൊടി പൂരം നാളാണേ... അവനെ കണ്ടാൽ കണി വെച്ചതു പോലാണേ...
മണിമാരൻ വന്നിനി നീയും പോരില്ലേ... കുടമുല്ലപ്പൂവേ... മംഗളവാദ്യമകമ്പടി ചേരില്ലേ... ഇതു് മണ്ണും വിണ്ണും ചേരും മാംഗല്യം... പുതുവേളിപ്പെണ്ണേ... മിന്നും പൊന്നും ചൂടും മാംഗല്യം...
കളിചിരികളിൽ അരമണിയിളകും നേരം നാമൊന്നായ് ആടും നേരം ആകാശങ്ങൾ നീ തേടൂ മോഹമേ.... ചുവടുകളതു ചടുലതയേറും താളം നാടൊന്നായ് മൂളും ഗാനം താഴമ്പൂക്കൾ നീ ചൂടൂ തെന്നലേ... ഇതു് പുതുമഴ കുളിരല വെയിലൊളി കരളിലു് കതിരുകൾ വിരിയണ കാലം ഇരുമനസ്സുകൾ ഒരുവഴി ഒഴുകണ- മിനിയിതു് പുതിയൊരു സംഗീതം.... ഇതു് പുതുമഴ കുളിരല വെയിലൊളി കരളിലു് കതിരുകൾ വിരിയണ കാലം ഇരുമനസ്സുകൾ അരുവികൾ ഇതുവഴി വരുമിനി ആജാ സോണിയേ....