Parayam Ini Njaan

2016
Lyrics
Language: Malayalam

പറയാം ഇനി ഞാൻ മധുരമൊരു സ്വകാര്യം
ഹൃദയം നിറയും പ്രണയമൃദുല ഭാവം
ആദ്യവർഷ മേഘങ്ങളായ് പെയ്തുപോയ്
കാത്തിരുന്ന പൂവാക പൂത്തുലഞ്ഞുപോൽ
ഹാ ..ആ ...ആ

ഒരുനാൾ പറയാൻ പലനാൾ വെറുതെ
ഓർത്തിരുന്നു ഞാൻ...
കനവോ പൊരുളോ നിറമീ മിഴിയിൽ
നോക്കി നിന്നു ഞാൻ
പുലരുകയായ് ഏതോ പുതിയ വിഭാതം
ഇലകളിലാകെ ഇളവെയിലാളും
പാടു പാടു മായാ ദീപം അനുരാഗമേ

മൊഴികൾ വരികൾ കരളിൻ തളിരിൽ
മായ്ച്ചു മായ്ച്ചു ഞാൻ...
മലരോ മനസ്സിൽ വിടരും ശ്രുതികൾ
നേർത്തു കേട്ടു ഞാൻ
സുഖകരമാമേതോ വിരഹവിഷാദം
വിടരുകയായി തരളിത മോഹങ്ങൾ
പോരൂ പോരൂ മായാദീപം കളഹംസമേ ..
(പറയാം ഇനി ഞാന്‍)
Movie/Album name: Dooram [Love and Love Only]
Artists