Manassilaay Nirayoo

2016
Lyrics
Language: English

Manasilaay nirayoo
Nee varnnamekhame
Kanavilaay theliyoo
Nee neelajaalame
Vidarum malarin azhakil
Pozhiyum mazha pol
Kuliraay thazhuki varoo
Hrdayavaniyil viriyum
Ithalin thalirin
Mrduvaay niramaniyoo
(manasilaay …)

Kinnaaram padum pookkale
Nenchoram varnnavasanthamaay
Kannooram theliyum kinaathaarame
Chinkara kanavuthiroo
Thiraye thazhukumee
Vensuryan theliyave
Thiriyaay theliyave
(manasilaay ..)

Nallomal kili than naadamaay
Mandaaramazha than maunamaay
Kanmunnil nirayum nilaakkaalamaay
Ee nenjil poovaniyoo
Vidarum manasil thookum
Mazha than pranayamo
Kulirum hrdayamo
(manasilaay ..)
Language: Malayalam

മനസ്സിലായ് നിറയൂ
നീ വർണ്ണമേഘമേ
കനവിലായ് തെളിയൂ
നീ നീലജാലമേ
വിടരും മലരിൻ അഴകിൽ
പൊഴിയും മഴ പോൽ
കുളിരായ് തഴുകി വരൂ
ഹൃദയവനിയിൽ വിരിയും
ഇതളിൻ തളിരിൻ
മൃദുവായ് നിറമണിയൂ
(മനസ്സിലായ് …)

കിന്നാരം പാടും പൂക്കളെ
നെഞ്ചോരം വർണ്ണവസന്തമായ്
കണ്ണോരം തെളിയും കിനാതാരമേ
ചിങ്കാര കനവുതിരൂ
തിരയെ തഴുകുമീ
വെൺസൂര്യൻ തെളിയവേ
തിരിയായ് തെളിയവേ
(മനസ്സിലായ് ..)

നല്ലോമൽ കിളി തൻ നാദമായ്
മന്ദാരമഴ തൻ മൗനമായ്
കണ്മുന്നിൽ നിറയും നിലാക്കാലമായ്
ഈ നെഞ്ചിൽ പൂവണിയൂ
വിടരും മനസ്സിൽ തൂകും
മഴ തൻ പ്രണയമോ
കുളിരും ഹൃദയമോ
(മനസ്സിലായ് ..)
Movie/Album name: Kolamaas
Artists