Kinaavil ninte gandham kaatharamaam oru manthram Avan paadunna paattil njaanoru varnna mayooram Aarum ariyaathe ee veena meettaan varaam Nee varoo snehavilolaa njan tharaam enne ninakkai (raaga veena paadum...)
Language: Malayalam
രാഗവീണ പാടും ഗാനം രാവിൻ മാറിൽ പെയ്യും നേരം അലിയൂ നീ എന്നിൽ അലിയൂ നീ രാവിൽ ഏതോ യാമം തന്നിൽ രാസകേളി ആടാൻ പോരൂ അലിയൂ നീ എന്നിൽ അലിയൂ നീ എൻ പൂവനിയാകെ നീ തഴുകും കാറ്റായ് നീ വരു സ്നേഹ വിലോലാ ഞാൻ തരാം എന്നെ നിനക്കായ് (രാഗവീണ....)
മലർപ്പൂന്തോപ്പ് തേടി മദകര രാവുകൾ തോറും മനം നെയ്യുന്ന സ്വപ്നം മായിക മന്മഥ ജാലം പാതി മെയ്യായിടും ഞാൻ നിൻ പ്രിയ കാമനായ് നീ വരും പാതകളീൽ ഞാൻ പൂവിടാം പൂ മണം ഏകാം (രാഗവീണ....)
കിനാവിൽ നിന്റെ ഗന്ധം കാതരമാം ഒരു മന്ത്രം അവൻ പാടുന്ന പാട്ടിൽ ഞാനൊരു വർണ്ണ മയൂരം ആരും അറിയാതെ ഈ വീണ മീട്ടാൻ വരാം നീ വരൂ സ്നേഹ വിലോലാ ഞാൻ തരാം എന്നെ നിനക്കായ് (രാഗവീണ....)