Laila Laila

2017
Lyrics
Language: English

Lila lila ninnekkaanum neram
Ninnotishtam koodaan ennullil kothiyaayi
Neeyennarikathaayaal
En khlbil perunal
Lila lila lila lila

Pookkal pozhiyum poonkaavukalil
Neeyoru poovaay viriyunnu
Pookkaalame orayiram pookkaliloru
Poovinnen svanthamaayi pranayamaay
Lila nammal hrdayangal kaimari
Kalichirikal sammathangalaay
Vazhiyil paattu padi koottu koodi nammal
Kazhiyumo piriyaan eniyumenne lila
Lila lila en khlbin hoori
Lila lila en khlbin hoori
Oru nottam maathram njaan mohichennaal
Oru janmam muzhuvan nee thannen lila
Innu neeyennullil kothiyaay
Sukhamekunnoru konjal kiliyaay
Aayaay yaay aayaay yaay

Neelambaree ennaalumen nizhalaayi nee varuvo
Piriyaathe akalaathe
Karalin porulaay eniyen vazhiyil
Neeyennumente praananaay
Manasil thannuvennum
Nooru snehamarmmaramormmakal

Marakkan kazhiyaathe lila
En khlbin hoori
Nin thattam maari njaan monju kande
Athinothaayinangana khlb kande
Lila lila lila lila
Language: Malayalam

ലൈലാ ലൈലാ നിന്നെക്കാണും നേരം
നിന്നോടിഷ്ടം കൂടാൻ എന്നുള്ളിൽ കൊതിയായി
നീയെന്നരികത്തായാൽ
എൻ ഖൽബിൽ പെരുനാൾ
ലൈലാ ലൈലാ ലൈലാ ലൈലാ

പൂക്കൾ പൊഴിയും പൂങ്കാവുകളിൽ
നീയൊരു പൂവായ് വിരിയുന്നു
പൂക്കാലമേ ഒരായിരം പൂക്കളിലൊരു
പൂവിന്നെൻ സ്വന്തമായി പ്രണയമായ്
ലൈലാ നമ്മൾ ഹൃദയങ്ങൾ കൈമാറി
കളിചിരികൾ സമ്മതങ്ങളായ്
വഴിയിൽ പാട്ടു പാടി കൂട്ടു കൂടി നമ്മൾ
കഴിയുമോ പിരിയാൻ ഇനിയുമെന്നെ ലൈലാ
ലൈലാ ലൈലാ എൻ ഖൽബിൻ ഹൂറി
ലൈലാ ലൈലാ എൻ ഖൽബിൻ ഹൂറി

ഒരു നോട്ടം മാത്രം ഞാൻ മോഹിച്ചെന്നാൽ
ഒരു ജന്മം മുഴുവൻ നീ തന്നെൻ ലൈലാ
ഇന്നു നീയെന്നുള്ളിൽ കൊതിയായ്
സുഖമേകുന്നൊരു കൊഞ്ചൽ കിളിയായ്
ആയായ് യായ് ആയായ് യായ്

നീലാംബരീ എന്നാളുമെൻ നിഴലായി നീ വരുവോ
പിരിയാതെ അകലാതെ
കരളിൻ പൊരുളായ്‌ ഇനിയെൻ വഴിയിൽ
നീയെന്നുമെന്റെ പ്രാണനായ്
മനസ്സിൽ തന്നുവെന്നും
നൂറു സ്നേഹമർമ്മരമോർമ്മകൾ

മറക്കാൻ കഴിയാതെ ലൈലാ
എൻ ഖൽബിൻ ഹൂറി
നിൻ തട്ടം മാറി ഞാൻ മൊഞ്ച് കണ്ടേ
അതിനൊത്തായിണങ്ങണ ഖൽബ് കണ്ടേ
ലൈലാ ലൈലാ ലൈലാ ലൈലാ
Movie/Album name: Basheerinte Premalekhanam
Artists