Pullimaane Ninnodoppam

2017
Lyrics
Language: Malayalam

പുള്ളിമാനേ നിന്നോടൊപ്പം തെന്നലായി പോരാമേ
ദിശ മറന്നേ നിൽക്കും നിന്നിൽ പാതയാകാമേ
വീണു പോകും സ്വപ്നത്താലം കണ്ടെടുക്കാൻ കൂടാമേ
കൊലുസു തുള്ളും കാലിൽ ഞാനോ വേഗമാകാമേ
തിരഞ്ഞിതേ അലഞ്ഞിതേ പുല്ലാനിക്കാടിലങ്ങുമിങ്ങുമേ
തിരഞ്ഞിതേ അലഞ്ഞിതേ മൂവന്തി പൂത്ത തീരമേറിടവേ തനിയേ
പുള്ളിമാനേ നിന്നോടൊപ്പം തെന്നലായ് പോരാമേ
ദിശ മറന്നേ നിൽക്കും നിന്നിൽ പാതയാകാമേ

നിൻ പൊൻകിനാവു പീലി പോയതെങ്ങു തേടുന്നു നീ
എന്നെ നിന്നിൽ തേടുന്നു ഞാൻ
ഈ വഴിയേ നമ്മൾ ഒന്നായി നീങ്ങുന്നിതാ
നീ മങ്ങിടാതെ നിന്നിടുന്ന ജീവകൗതുകം
കൺ ചിമ്മിടാതെ നോക്കി നോക്കി നിൽക്കുന്നതല്ലേ സുഖം
പുള്ളിമാനേ നിന്നോടൊപ്പം തെന്നലായ് പോരാമേ
ദിശ മറന്നേ നിൽക്കും നിന്നിൽ പാതയാകാമേ

തൂമഞ്ഞുതിർന്ന കോണിലിന്നു വന്നു ചേരുന്നു നാം
പറയാ മോഹം നെഞ്ചോരമേ
വെൺകടലായ് മാറി ഈ മൗന യാമങ്ങളിൽ
ഈ മൺചിരാതു മിന്നിടുന്ന കണ്ണിലെ ചിരി
ഇന്നെന്റെ മാത്രം എന്റെ മാത്രം എന്നോതിയാലോ ഇതാ

പുള്ളിമാനേ നിന്നോടൊപ്പം തെന്നലായി പോരാമേ
ദിശ മറന്നേ നിൽക്കും നിന്നിൽ പാതയാകാമേ
വീണു പോകും സ്വപ്നത്താലം കണ്ടെടുക്കാൻ കൂടാമേ
കൊലുസു തുള്ളും കാലിൽ ഞാനോ വേഗമാകാമേ
തിരഞ്ഞിതേ അലഞ്ഞിതേ പുല്ലാനിക്കാടിലങ്ങുമിങ്ങുമേ
തിരഞ്ഞിതേ അലഞ്ഞിതേ മൂവന്തി പൂത്ത തീരമേറിടവേ തനിയേ
Movie/Album name: Pokkiri Simon Oru Kadutha Aaraadhakan
Artists