Mounangalil ninte janmam

1986
Lyrics
Language: Malayalam

ആരോ ആരോ ആരാരോ ആരോമല്‍ പൂപൈതലേ ……(2)
മൌനങ്ങളില്‍ നിന്‍റെ ജന്മം ഊയലാടി ആലോലം
മൌനങ്ങളില്‍ നിന്‍റെ ജന്മം എന്തിനൂയലാടി ആലോലം
ആരോ ആരോ നീ ആരോ ആരോമല്‍ പൂപൈതലേ

താരാട്ട് കേള്‍ക്കാത്ത കര്‍ണ്ണം വെറും ആത്മനോവിന്‍ ചിഹ്നം ….(2)
തുള്ളിക്കളിക്കേണ്ട ബാല്യം അതിനെതിനീ ശാപം ….(2)
നീയും നിന്നില്‍ നീറും തീയും അതിലുള്ളം പൊള്ളും ഞാനും മൂകം
(നീ ആരോ)
ലാലാല....ലാലാല...ഉം...ഉം

മിണ്ടാട്ടമില്ലാത്ത ചുണ്ടില്‍ ഇനിയില്ല മന്ദഹാസം …..(2)
സ്വപ്നങ്ങളില്ലാത്ത ലോകം നിന്‍ മൂക സാമ്രാജ്യം ……(2)
താളം തോല്‍ക്കും തങ്ക പാഠം അതിലോരോ ചോടും നോവിന്‍ ഗീതം
(നീ ആരോ ആരോ...)
Movie/Album name: Poovinu Puthiya Poonthennal
Artists