ചാണ്‍ വയറു നിറയ്ക്കാൻ വേണ്ടി ചാവാൻ പോണ്ടാ ചങ്ങായീ... വാ കീറിയ മൂപ്പരു തന്നെ ഉണ്ണാൻ വകയും തന്നോളും.....(2) ഹാർമോണിയപ്പെട്ടിയും നീട്ടി ഒരു സിനിമാ പാട്ടും മൂളി പതിവായി മാളികയിൽ നാം രാപ്പകൽ കൂടും ഉഷാറായി.... മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ നിങ്ങക്കുണ്ടിമ്മിണിയിമ്മിണി വലിയ സലാം... മാനാഞ്ചിറ മൈതാനം പോൽ മനസ്സാവേ നിങ്ങക്കുണ്ടിമ്മിണിയിമ്മിണി വലിയ സലാം....
ഈ ഭൂമിയിലെന്തിനുമേതിനും അതിരുകുറിച്ചവനാണല്ലോ മാളോരുടെ ക്നാവിനു മാത്രം സർവ്വേക്കല്ലവനിട്ടില്ലാ....(2) അതുകൊണ്ടെല്ലാർക്കും ഉള്ളിൽ കൊട്ടാരം പണിയാനായി പണമില്ലാ പാവത്താനും പാതിരനേരം രാജാവായ്... ഹേയ്...മിഠായിത്തെരുവിൽ കിട്ടാ മധുരം പോൽ ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം... മിഠായിത്തെരുവിൽ കിട്ടാ മധുരം പോൽ ചങ്ങാത്തം തന്നവനിമ്മിണി വലിയ സലാം.... (മേഘമണിക്കുടയുടെ താഴെ...)