മന്മഥസൗധത്തിൽ ഇന്ദ്രനീലജാലകങ്ങൾ ഇന്നു നിന്റെ കണ്ണുകൾ മൽസഖീ! അങ്ങു വന്നെത്തിനോക്കി തങ്കക്കിനാക്കളെന്നെ കിങ്ങിണിക്കിലുക്കത്താൽ വിളിച്ചീടുന്നു,ക്ഷണിച്ചീടുന്നു (മന്മഥ)
കൗമാരമൊരുക്കിയ കദളീവനത്തിൽ,നീ താമസിക്കുവാൻ വന്ന ശുഭദിനത്തിൽ നിന്നെ ഞാൻ കണ്ടുമുട്ടും സുന്ദര നിമിഷത്തിൽ നമ്മൾ,നമ്മളെത്തന്നെ മറന്നുപോയി! (മന്മഥ)