കാഞ്ചന കണ്ണെഴുതി
പാതിരാ പൂവു ചൂടി
ആരേയോ കാത്തുനില്ക്കും
വെൺ പനിമതി ഇവളരിയ (2)
കാഞ്ചന കണ്ണെഴുതി...
മാധവൻ മധുരൻ കിസ്സലയനയന
യാതലൻ കാമിതൻ
വരികനുപതമോമനേ
അമൃതകപാനനേ
ലയമേ....സുഖമേ...
താന്തമായി നീ തൊടുമ്പോൾ തീയു പോൽ ഞാൻ ഉണർന്നു
ഉള്ളിലേ തേന്കുടം തുള്ളിയായി തൂകവേ
നീർ ചുഴി മെനഞ്ഞേ ഗതി തിരഞ്ഞേ
അതിരെഴാ ലഹരിയിൽ ഇവളിതാ..
കാഞ്ചന കണ്ണെഴുതി..കണ്ണെഴുതി..
പൈതലേ നിന്റെ ഓമൽ പൂവുടൽ കാണുവാനായി (2)
മെല്ലവെ കൈകളാൽ നെഞ്ചിലായി ചേർത്തിടാൻ
പാലൊളി ചുരന്നേ കടമ്പിനരികെ
മതിവരാ മനസ്സുമായി ഇവളിതാ..
കാഞ്ചന കണ്ണെഴുതി
പാതിരാ പൂവു ചൂടി
ആരേയോ കാത്തുനില്ക്കും
വെൺ പനിമതി ഇവളരിയ (2)
കാഞ്ചന കണ്ണെഴുതി...
Movie/Album name: Njaanum Pinnoru Njaanum
Artists