Nin nizhal polum ninne chathikkum Nilayariyaathotum yaathrakkaaraa Mizhikalundenkilum andhanallo Nin vaachaalathayennum mounamallo....... Abhayam vedanayaayi Nin ambalam angaadiyaayi (paathiraa)
Punchirichaayam pooshikkondaadi Pulaka tharangangal sammaanichu (2) Nadiyude mukhamaanennarinjillallo Ee naadakavedhiyil nadichillallo....... Abhayam kadamkathayaayi Nin kudumbam kaliyarangaayi (paathiraa)
Language: Malayalam
പാതിരാസൂര്യന്‍ ഉദിച്ചു നിൻ പറുദീസ നരകമെന്നറിഞ്ഞു പുതിയ പ്രകാശം മാലാഖ ചാർത്തിയ പൊയ്മുഖം തട്ടിയെറിഞ്ഞു
നിൻ നിഴൽപോലും നിന്നെ ചതിക്കും നിലയറിയാതോടും യാത്രക്കാരാ മിഴികളുണ്ടെങ്കിലും അന്ധനല്ലോ നിൻ വാചാലതയെന്നും മൗനമല്ലോ അഭയം വേദനയായി നിൻ അമ്പലം അങ്ങാടിയായി (പാതിരാ..)
പുഞ്ചിരിച്ചായം പൂശിക്കൊണ്ടാടി പുളകതരംഗങ്ങൾ സമ്മാനിച്ചു നടിയുടെ മുഖമാണെന്നറിഞ്ഞില്ലല്ലോ നീ നാടകവേദിയിൽ നടിച്ചില്ലല്ലോ പ്രണയം കടംകഥയായി നിൻ കുടുംബം കളിയരങ്ങായി (പാതിരാ...)