Alakalilarunimapol Priyanilaliyum sandhye Mukhapadamazhiye kamukan nin Kavililathezhuthunnu Aa kavililathezhuthunnu
Aayiram thanthikal meettum sandhye Saagaram nin maniveenayalla Ektharayamen vipanchiyil Ethu ragam en viral Thottunarthum Ee ragam ee ragam anuragam (thirakalil..)
Aayiaram ponvala veesum sandhye Sagaram nin rathnakhaniyalle Snehathin aazhangal thedipoke Mohamennoru ponmuthu njaneduthu Aa muthu ponmuthu pavizhamuthu (thirakalil..)
Language: Malayalam
തിരകളിൽ കതിർവിരലാൽ കവിതയെഴുതും സന്ധ്യേ അതിലൊരു വരിയെന്നൊമലാളുടെ കവിളിൽ എഴുതു നീ പൂങ്കവിളിൽ എഴുതു നീ
അലകളിലരുണിമപോൽ പ്രിയനിലലിയും സന്ധ്യേ മുഖപടമഴിയെ കാമുകൻ നിൻ കവിളിലതെഴുതുന്നു ആ കവിളിലതെഴുതുന്നു (തിരകളിൽ..)
ആയിരം തന്തികൾ മീട്ടും സന്ധ്യേ സാഗരം നിൻ മണിവീണയല്ല? ഏകതാരയാമെൻ വിപഞ്ചിയിൽ ഏതു രാഗം എൻ വിരൽ തൊട്ടുണർത്തും? ഈ രാഗം ഈ രാഗം അനുരാഗം (തിരകളിൽ..)
ആയിരം പൊൻവല വീശും സന്ധ്യേ സാഗരം നിൻ രത്നഖനിയല്ലേ? സ്നേഹത്തിൻ ആഴങ്ങൾ തേടിപ്പോകെ മോഹമെന്നൊരു പൊന്മുത്തു ഞാനെടുത്തു ആ മുത്തു പൊന്മുത്തു പവിഴമുത്തു