Kaamukahrithil kavitha
1973
Kamukahrithil kavithapurattum
Kaananamullakal poothallo
Maadakasourabha saandrasameeranan
Aadiyulaaviyananjallo
Premadalola vikaravikaswara
Kaamada susmitha ruchivikare
Chelilorapsara kanyakayeppol
Saaradaraavumananjallo
Ananjallo.......
Kelilolupa maanasaraakum
Komala kaanana devathakal
Leelaalasya vilaasonmadamaarn-
Aanandolsavam aadumpol
Madabharithojwala raagatharangitha
Muraleegaanam uthirkkathe
Azhalin neelima moodiya mukhamaar-
Nnalayuvathenthaanajapaalan
Aa..........
കാമുകഹൃത്തില്‍ കവിതപുരട്ടും
കാനനമുല്ലകള്‍ പൂത്തല്ലോ
മാദകസൌരഭ സാന്ദ്രസമീരണന്‍
ആടിയുലാവിയണഞ്ഞല്ലോ
പ്രേമദലോല വികാരവികസ്വര
കാമദസുസ്മിത രുചിവികരേ
ചേലിലൊരപ്സരകന്യകയെപ്പോല്‍
ശാരദരാവുമണഞ്ഞല്ലോ
അണഞ്ഞല്ലോ...........
കേളീലോലുപ മാനസരാകും
കോമളകാനന ദേവതകള്‍
ലീലാലാസ്യ വിലാസോന്മദമാര്‍-
ന്നാനന്ദോത്സവമാടുമ്പോള്‍
മദഭരിതോജ്വല രാഗതരംഗിത
മുരളീഗാനമുതിര്‍ക്കാതെ
അഴലിന്‍ നീലിമമൂടിയ മുഖമാര്‍-
ന്നലയുവതെന്താണജപാലന്‍!
ആ..........
Movie/Album name: Dharmayudham
Artists