Nalacharithathile naayakano?
Nanadana vanathile gaayakano?
Anchithal pookkal kondambukal theerthavan
Aavanaazhi niraykkunna kaamadevano?
(nalacharithathile naayakano?)
Jaanaki parinayappanthalile
Swarna chaapam murichoru sreeramano?
Chithraangadanenna gandharvvano?
Yudha parvvathile dhananjayano?
Anirudhano avan abhimanyuvo?
Ente abhiniveshangale viral thottunarthiya
Kaamukano?kaamukano....?
(nalacharithathile naayakano?)
Ankana poomukha kalarikalil
Poozhi ankam payattiya chekavano?
Kachakal murukkiya komappano?
Thacholi veettile udayanano?
Rana veerano avan yuva dheerano?
Ente rahasya mohangale kulir kondu moodiya
Kaamukano..?kaamukano?
(nalacharithathile naayakano?)
നളചരിതത്തിലെ നായകനോ?
നന്ദനവനത്തിലെ ഗായകനോ?
അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍
ആവനാഴി നിറയ്ക്കുന്ന കാമദേവനോ?
(നളചരിതത്തിലെ നായകനോ?....)
ജാനകീപരിണയപ്പന്തലിലെ സ്വര്‍ണ്ണ
ചാപം മുറിച്ചൊരു ശ്രീരാമനോ?
ചിത്രാംഗദനെന്ന ഗന്ധര്‍വ്വനോ?
യുദ്ധപര്‍വ്വത്തിലെ ധനഞ്ജയനോ?
അനിരുദ്ധനോ അവന്‍ അഭിമന്യുവോ എന്റെ
അഭിനിവേശങ്ങളെ വിരല്‍ തൊട്ടുണര്‍ത്തിയ കാമുകനോ
കാമുകനോ?
(നളചരിതത്തിലെ നായകനോ?)
അങ്കണപൂമുഖക്കളരികളില്‍ പൂഴി-
യങ്കം പയറ്റിയ ചേകവനോ
കച്ചകള്‍ മുറുക്കിയ കോമപ്പനോ
തച്ചോളിവീട്ടിലെ ഉദയനനോ?
രണവീരനോ അവന്‍ യുവധീരനോ എന്റെ
രഹസ്യമോഹങ്ങളെ കുളിര്‍കൊണ്ടു മൂടിയ കാമുകനോ
കാമുകനോ?
(നളചരിതത്തിലെ നായകനോ?)
Movie/Album name: Ponnaapuram Kotta
Artists