Palanaal kandaalum chithiyaal chonnaalum Mathivarumo ninte madamathil Pakaram nalkaanaay palathum chollaanaay Choriyumee neeyennil oru varam Mathimukhee neeyennil oru varam Iniyente veenayil oru swatam Kanavilulaavukayaay nin sneham
Kannil vidarum ente kannil vidarum Oru varnnakadhayil sneham pookkum Oru maathrayillayo mizhi kaathathinnu nee Iniyithu vazhi palavazhi thirayaruthe Aashayode palanaal arikil varuvaan Oru raathrigandhi vidarum chiriyil aliyaanennennum (kannin maniyaal..)
Language: Malayalam
കണ്ണിൻ മണിയാൽ നിൻ കണ്ണിൻ കനവാൽ എന്നെ തേടി മയക്കും മധുരം പോരാഞ്ഞോ കൊഞ്ചിച്ചിരിച്ചും പിന്നെ തമ്മിൽ കൊതിച്ചും എന്റെ ഉള്ളിന്നുള്ളിൽ മോഹം തന്നിട്ടോടി മറഞ്ഞോ (കണ്ണിൻ മണിയാൽ...)
ഏറെയില്ലാ അകലം അരികിൽ വരുവാൻ പിന്നെ യാത്ര ചൊല്ലി പിരിയും നിമിഷം അകലുന്നെൻ നാണം കണ്ണിൽ വിടരും എന്റെ കണ്ണിൽ വിടരും ഒരു വർണ്ണക്കഥയിൽ സ്നേഹം പൂക്കും ഒരു മാത്രയില്ലയോ മിഴി കാത്തതിന്നു നീ ഇനിയിതു വഴി പലവഴി തിരയരുതേ
ഇരവുമില്ലാതെ പകലും ഇല്ലാതെ മൊഴിയുവാനെന്നോടു കഴിയുമോ ഒരു നാൾ മിണ്ടാതെ ചിരിയാൽ മൂടാതെ ഇനി വരുമീ ജന്മമാകുമോ മടിയിലുറങ്ങുവാൻ കൊതിക്കുന്നു മറുവിളി നാണമായ് തുടിക്കുന്നു ഇതുവരെയീ പ്രണയം ചോരാത്ത കഥ (കണ്ണിൻ മണിയാൽ...)
പലനാൾ കണ്ടാലും ചിതിയാൽ ചൊന്നാലും മതിവരുമോ നിന്റെ മദമതിൽ പകരം നൽകാനായ് പലതും ചൊല്ലാനായ് ചൊരിയുമീ നീയെന്നിൽ ഒരു വരം മതിമുഖീ നീയെന്നിൽ ഒരുവരം ഇനിയെന്റെ വീണയിൽ ഒരു സ്വരം കനവിലുലാവുകയായ് നിൻ സ്നേഹം
കണ്ണിൽ വിടരും എന്റെ കണ്ണിൽ വിടരും ഒരു വർണ്ണക്കഥയിൽ സ്നേഹം പൂക്കും ഒരു മാത്രയില്ലയോ മിഴി കാത്തതിന്നു നീ ഇനിയിതു വഴി പലവഴി തിരയരുതേ ആശയോടെ പല നാൾ അരികിൽ വരുവാൻ ഒരു രാത്രി ഗന്ധി വിടരും ചിരിയിൽ അലിയാനെന്നെന്നും (കണ്ണിൻ മണിയാൽ...)