Orupaadu Dooramirunnu

2025
Lyrics
Language: Malayalam

പ്രതീക്ഷ

ഒരു പാട് ദൂരമിരുന്നു നാം അരികിലായ്,
ഒരുമിച്ച് ചേർന്നു തിരിച്ചൊരീ യാത്രയിൽ ....
കഥകളിൽ കാര്യം പറഞ്ഞും, ചിരിച്ചുമെൻ, വ്യഥകളിൽ സങ്കടപ്പെട്ടും

ചിറകിന്നടിയിലൊളിച്ച കിനാവുകൾ
മുറിവേറ്റു തേങ്ങി മനസ്സിൽ
കനിവേറുമാകാശ നീലപ്പരപ്പിലായ്
പനി മതി നിന്നെയും തേടി
പനിമതി നിന്നെയും തേടി

വരളും മനസ്സിന്റെ മേച്ചിൽപുറങ്ങളിൽ
കുളിരിന്റെ താലോലമായി,
തഴുകുന്ന തിര തന്റെ പരിലാളനങ്ങളിൽ
മോഹപ്പിറവികൾ തേടി

ആഴിയിലാഴത്തിൽ സ്വപ്നങ്ങള്‍ നെയ്യുമീ അതിരുകളില്ലാത്ത യാത്ര
എവിടെ തുടങ്ങിയെന്നറിയാതെ പതറുന്നു, പിന്നെയും തുടരുന്ന യാത്ര
പിന്നെയും തുടരുമീ യാത്ര
Movie/Album name: Najassu
Artists