കണ്മണിയേ നിൻ ചിരിയിൽ അലിയുന്നു നൊമ്പരങ്ങൾ ഉടലാർന്ന സ്നേഹമല്ലേ കരയാതുറങ്ങു നീ നിൻ മിഴികൾ നനയും നേരം പിടഞ്ഞു പോവതെന്റെ മാനസം (കണ്മണിയേ നിൻ ചിരിയിൽ ...)
ഉം..ഉം..ഉം..ഉം..ഉം..ഉം.. ചോറ്റാനിക്കര ദീപാരാധന നേരം എന്നും നീ തൊഴുതു വണങ്ങി തിരുനാമം ചൊല്ലണം അമ്പലനടയിൽ കൈത്തിരിയേന്തും ഗോപികയായ് നീ വിളയാടേണം നീ കാണും കനവെല്ലാം സാഫല്യം തൂകണം നീ പാടും ശീലുകളിൽ ശ്രീരാഗം വാഴണം (കണ്മണിയേ നിൻ ചിരിയിൽ ...)
അമ്മയ്ക്കോമന മുത്തായ് നീ വളരേണം എന്നും ഈ വീടിൻ കനകവിളക്കായ് വാണിടേണം പൂമുഖവാതിൽ പടിയിൽ പൂക്കും പുലരിപ്പെണ്ണായ് നീയുണരേണം ഋമതിയായ് തറവാട്ടിൽ സൗഭാഗ്യം നൽകണം മണവാട്ടിപ്പെൺകൊടിയായ് മാംഗല്യം ചൂടണം (കണ്മണിയേ നിൻ ചിരിയിൽ ...)