Kanneer Panthalil

2003
Lyrics
Language: English

Kanneer panthalil kanivin raagamaay
Ennil vannunarum sreenidhe..(kanneer....)
Nee choriyuu kaivalyam saanthvanam
Ini njaan marakkaamee vyadhayaake...

Kanavukalil kolussaniyum maanasam
Athi mridulam pularoliyaay thazhukidum
Varumo kripayekaam shubhayugame...
Jeevaamritham pakarunna shaarika
Mohaanjali vidarunna sreekaram
Tharalitham ennormmayil nin geethakam..

Ninavukalil niramathiyaay nee varuu..
Nilavarayil pon thiriyaay theliyumo
Parayuu pallavikal uruvidumo..
Aakaashame nee mooka saakshiyaayi
Kaalangale mizhineeru maathramo
Kaikalil dukha saandramaam ee jeevitham
Kaikalil dukha saandramaam ee jeevitham..
(aakaashame....)
Language: Malayalam

കണ്ണീര്‍പ്പന്തലില്‍ കനിവിന്‍ രാഗമായ്
എന്നില്‍ വന്നുണരും ശ്രീനിധേ..(കണ്ണീർ .. )
നീ ചൊരിയൂ കൈവല്യം സാന്ത്വനം
ഇനി ഞാന്‍ മറക്കാമീ വ്യഥയാകെ...

കനവുകളില്‍ കൊലുസ്സണിയും മാനസം
അതിമൃദുലം പുലരൊളിയായ് തഴുകിടും
വരുമോ കൃപയേകാം ശുഭയുഗമേ...
ജീവാമൃതം പകരുന്ന ശാരിക
മോഹാഞ്ജലി വിടരുന്ന ശ്രീകരം
തരളിതം എന്നോര്‍മ്മയില്‍ നിന്‍ ഗീതകം

നിനവുകളില്‍ നിറമതിയായ്‌ നീ വരൂ....
നിലവറയില്‍ പൊന്‍തിരിയായ് തെളിയുമോ
പറയൂ പല്ലവികള്‍ ഉരുവിടുമോ..
ആകാശമേ നീ മൂകസാക്ഷിയായി
കാലങ്ങളേ മിഴിനീരു മാത്രമോ
കൈകളില്‍ ദുഃഖസാന്ദ്രമാം ഈ ജീവിതം
(ആകാശമേ....)
Movie/Album name: Uthara
Artists