. പൂന്തെന്നലേ നീ പറന്നു പറന്നു പറന്നു വാ.. പൂവാടികള്‍ നീ തുറന്നു തുറന്നു തുറന്നു താ.. പൊന്നോണ കോടി ചുറ്റി പൊന്നോണപ്പാട്ടു പാടി മുന്നാഴിപ്പൂവും കൊണ്ടു വാ വാ... (പൂന്തെന്നലേ..)
നിറയെ പൂ വേണം അരികില്‍ നീ വേണം നാടോടിപൂങ്കാറ്റേ.. കതിരു കൊയ്യുന്ന വയലില്‍ നീയൊന്നു പൂങ്കാറ്റേ പോയി വാ..(2) പൂവായ പൂ തേടി പോകും തെന്നലേ മലര്‍മാരി തൂകുന്ന പൂന്തെന്നലേ.. തുമ്പക്കുടമെവിടെ ഓണക്കളമിടുവാന്‍.. (2) പൂവും കൊണ്ടു വായോ നല്ല കാറ്റേ ചെല്ല ചെറുമകളേ... നീ.. (പൂന്തെന്നലേ..)