Kalpana Than Alakaapuriyil

1966
Lyrics
Language: English

Kalpanathannalakaapuriyil
Pushpithamaam poovaadikalil
Rojaappoo nullinadakkum rajakumaaree - ninne
Poojikkum njaan verumoru poojaari
Kalpanathanalakaapuriyil...

Vasanthamalarukal nritham veykkum
Vanavallikkudilil
Sugandhamozhukum pularvettathil
Kandu ninne njaan

Vinniludikkum vaarmazhavillin
Varnnangal pizhinjeduthu
Ninnude sundara chithram
Maanasabhithiyilezhuthee njaan
Maanasabhithiyilezhuthee njaan (kalpana)

Manoharee nin madhuritha roopam
Varnnicheedaan
Padangalaale theerthoo njaanoru
Pavizhapponmaala

Kanaka swapnappoykayil neenthum
Kalahamsappenne ninakku
Maniyara theerthu mancham theerthu
Manassinullil njaan
Manassinullil njaan(kalpana)
Language: Malayalam

കല്പനതന്‍ അളകാപുരിയില്‍
പുഷ്പിതമാം പൂവാടികളില്‍
റോജാപ്പൂ നുള്ളിനടക്കും രാജകുമാരീ - നിന്നെ
പൂജിക്കും ഞാന്‍ വെറുമൊരു പൂജാരി
കല്പനതന്‍ അളകാപുരിയില്‍ ...

വസന്തമലരുകള്‍ നൃത്തം വയ്ക്കും
വനവല്ലിക്കുടിലില്‍
സുഗന്ധമൊഴുകും പുലര്‍വെട്ടത്തില്‍
കണ്ടു നിന്നെ ഞാന്‍
വിണ്ണിലുദിക്കും വാര്‍മഴവില്ലിന്‍
വര്‍ണ്ണങ്ങള്‍ പിഴിഞ്ഞെടുത്തു
നിന്നുടെ സുന്ദര ചിത്രം
മാനസ ഭിത്തിയിലെഴുതീ ഞാന്‍
മാനസ ഭിത്തിയിലെഴുതീ ഞാന്‍ (കല്പന)

മനോഹരീ നിന്‍ മധുരിത രൂപം
വര്‍ണ്ണിച്ചീടാന്‍
പദങ്ങളാലേ തീര്‍ത്തൂ ഞാനൊരു
പവിഴപ്പൊന്മാല
കനക സ്വപ്നപ്പൊയ്കയില്‍ നീന്തും
കളഹംസപ്പെണ്ണെ നിനക്ക്
മണിയറ തീര്‍ത്തൂ മഞ്ചം തീര്‍ത്തൂ
മനസ്സിനുള്ളില്‍ ഞാന്‍
മനസ്സിനുള്ളില്‍ ഞാന്‍ (കല്പന)
Movie/Album name: Station Master
Artists