Mandaarapoo Chindoorapoo

2025
Lyrics
Language: Malayalam

മന്ദാര പൂ ചിന്ദൂര പൂ
ചെമ്മാനത്താകെ തെരുതെരെ വിരിയണ്
കണ്ണാടി പൂ കല്യാണ പൂ
കണ്ണോരത്തേതോ കനവല ഞൊറിയണ്
പകലുമാഞ്ഞ വഴിയിതിലേ
ചിറകു ചേർന്ന പറവകളായ്
ഇനി നീയും ഞാനും ഒഴുകുകയായ്
മന്ദാര പൂ ചിന്ദൂര പൂ
ചെമ്മാനത്താകെ തെരുതെരെ വിരിയണ്
ഓ.......ആ......

നീയെൻ കൺപീലിതുമ്പിൽ മായാ
മഞ്ഞായി ചേരും നേരമെന്നിൽ പുലരിവരും
ഞാനെൻ കൈക്കുമ്പിൾ നീട്ടും രാവിൽ
വെൺമേഘം പെയ്യും സ്നേഹമെന്ന നിലവിതളേ
പതിയെ ജീവനേടിനായ് നീ
ഹൃദയരാഗ ലിപിയെഴുതി
അറിയാ പ്രണയം ഇരുകര കവിഞ്ഞൊഴുകിടും
കുളിരിൻ ചോലയായ് അകമേ
മന്ദാര പൂ ചിന്ദൂര പൂ
ചെമ്മാനത്താകെ തെരുതെരെ വിരിയണ്
കണ്ണാടി പൂ കല്യാണ പൂ
കണ്ണോരത്തേതോ കനവല ഞൊറിയണ്
പകലുമാഞ്ഞ വഴിയിതിലേ
ചിറകു ചേർന്ന പറവകളായ്
ഇനി നീയും ഞാനും ഒഴുകുകയായ്
Movie/Album name: Raveendra Nee Evide?
Artists