ഒരുകുറി കണ്ട് നാം
പിരിയുന്ന നേരം നിൻ
മിഴികളിലെൻ മനം
മറന്നുവെച്ചു...
തിരികെ വന്നെടുക്കുവാൻ
നോക്കിയപ്പോൾ നീയോ
ഇമയുടെ വാതിലും
പൂട്ടി വെച്ചു
നിൻെറ പടിയരുകിൽ
ഞാനോ കാത്തുനിന്നു
ഇരുളൊന്നു വെളുത്തില്ലേ
ഇമചിമ്മി തുറന്നില്ലേ
ഇനിയെന്തെ താമസം
പളുങ്കുപെണ്ണേ
മനസ്സിന്റെ കിണ്ണം നീ
തിരിച്ചുതന്നില്ലെങ്കിൽ
മറന്നവയൊക്കെ ഞാൻ
ഓർത്തെടുക്കും
നിൻമുഖമല്ലാതെ
മറ്റുള്ളതെല്ലാമെന്നിൽ
വെള്ളത്തിൽ വരച്ച
വരപോൽ മാഞ്ഞുപോയി
പലവട്ടം തിരഞ്ഞില്ലേ
ഇമവെട്ടി കുടഞ്ഞില്ലേ
എവിടെന്റെ മാനസം
പറയുപെണ്ണേ
മിഴിക്കായലോളത്തിൽ
മഷിക്കട്ടപോലയ്യോ
തിരിച്ചിങ്ങു കിട്ടാതെ
വീണലിഞ്ഞോ
എന്തിനി ചെയ്യാനോ
നീയെന്ന ചിന്തക്കുള്ളിൽ
ജീവിതം മുഴുവനും
ഞാനിരിക്കാം
Movie/Album name: Vellam
Artists