പട്ടാപ്പകലും പട്ടാപ്പകലും പട്ടാപ്പകലും ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു ഈ ദുനിയാവൊക്കെ നടന്നു പക്ഷെ മനുഷ്യനെ കണ്ടില്ല ഞാൻ മനുഷ്യനെ കണ്ടില്ല പട്ടാപ്പകലും പട്ടാപ്പകലും പട്ടാപ്പകലും ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു
പലരും ഞമ്മളെ മക്കാറാക്ക്ണ് പറയും ഞാനാ ഹക്ക് പലരും ഞമ്മളെ മക്കാറാക്ക്ണ് പറയും ഞാനാ ഹക്ക് പലരും ഞമ്മളെ പിരാന്തനാക്ക്ണ് തുടരും ഞാനീ പോക്ക് പലരും ഞമ്മളെ പിരാന്തനാക്ക്ണ് തുടരും ഞാനീ പോക്ക്.... പട്ടാപ്പകലും ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു
പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിൻ പൊത്തുകളാണ് പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിൻ പൊത്തുകളാണ്... പനിനീർ ചോലകളെന്ന് നിരീച്ചത് കണ്ണീർ ചാലുകളാണ് പനിനീർ ചോലകളെന്ന് നിരീച്ചത് കണ്ണീർ ചാലുകളാണ്.... പട്ടാപ്പകലും ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു
പട്ടണ വീഥിയിലൂടെ മോട്ടോർ കാറുകൾ പായണ നേരം പട്ടണ വീഥിയിലൂടെ മോട്ടോർ കാറുകൾ പായണ നേരം.... പെട്ടി പാട്ടും പാടി നടക്കും പട്ടിണി തൻ പേക്കോലങ്ങൾ പെട്ടി പാട്ടും പാടി നടക്കും പട്ടിണി തൻ പേക്കോലങ്ങൾ.... പട്ടാപ്പകലും ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നു ഞാൻ മനുഷ്യനെ തേടി നടന്നു
കണ്ണും പൂട്ടി തപസ്സിരിക്കും കഴുകന്മാരുണ്ടിവിടെ കണ്ണും പൂട്ടി തപസ്സിരിക്കും കഴുകന്മാരുണ്ടിവിടെ.... കൈയ്യിൽ കിത്താബുമേന്തി നടക്കും കാട്ടാളന്മാരുണ്ടിവിടെ കൈയ്യിൽ കിത്താബുമേന്തി നടക്കും കാട്ടാളന്മാരുണ്ടിവിടെ.... കാട്ടാളന്മാരുണ്ടിവിടെ....കാട്ടാളന്മാരുണ്ടിവിടെ.....