ശില്‍പ്പികള്‍ നമ്മള്‍ ഭാരത ശില്‍പ്പികള്‍ നമ്മള്‍ ഉണരും നവയുഗ വസന്തവാടിയില്‍ വിടര്‍ന്ന പുഷ്പങ്ങള്‍
കവീന്ദ്ര രവീന്ദ ഗാനനദങ്ങള്‍ കനകംചൊരിയും ഭൂമി ബങ്കിംചന്ദ്രപ്രതിഭയുണര്‍ത്തിയ ഗന്ധര്‍വ്വോജ്വലഭൂമി കാവേരിയൊഴുകുന്ന ഭൂമി.. ഭൂമി..ഭൂമി കാളിന്ദിയൊഴുകുന്ന ഭൂമി.. ഭൂമി.. ഭൂമി ഇവിടെയുയര്‍ത്തുക നമ്മളിടുക്കികള്‍ ഭക്രാനംഗലുകള്‍ ഐക്യം നമ്മുടെ ശക്തി ധര്‍മ്മം നമ്മുടെ ലക്ഷ്യം മാനവത്വമെന്നൊരേമതം സാഹോദര്യമെന്നൊരുജാതി ഒരുജാതി ഒരുജാതി സാഹോദര്യമെന്നൊരുജാതി
മനുഷ്യരുധിരം വീണചമ്പലില്‍ വിയര്‍പ്പുമുത്തുകള്‍ മിന്നുന്നു അധര്‍മ്മമാടിയ മരുഭൂമികളില്‍ തരംഗഗംഗകള്‍ പാടുന്നു ബംഗാളുള്‍ക്കടല്‍ പാടും പാട്ടുകള്‍ അറബിക്കടലേറ്റു പാടുന്നു കാശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം കന്യാകുമാരി നുകരുന്നു ഐക്യം നമ്മുടെ ശക്തി ധര്‍മ്മം നമ്മുടെ ലക്ഷ്യം മാനവത്വമെന്നൊരേമതം സാഹോദര്യമെന്നൊരുജാതി ഒരുജാതി ഒരുജാതി സാഹോദര്യമെന്നൊരുജാതി