Mallikappoovin Madhuragandham

1974
Lyrics
Language: English

Mallikappoovin madhuragandham
Ninte mandasmitham polumoru vasantham
Maalaakhakalude maalaakha nee
Mama bhaavanayude chaarutha nee
(mallika...)

En manoraajyathil simhaasanathil ekaantha swapnamaay vannu
Sougandhikakkulir chinthakalaalennil sangeetha maalachorinju...
Neeyenna mohana raagamillenkil njaan nishabda veenayaayene.....
(mallika...)

Varnarahithamaam nimisha dalangale swarna pathangankalaakki
Pushpangal thedumee kovilil premathin nitya pushpaanjali chaarthi
Neeyenna sankalpam illaayirunnenkil nischala shilpamaayene....
Language: Malayalam

മല്ലികപ്പൂവിന്‍ മധുരഗന്ധം...
മന്ദസ്മിതം പോലുമൊരുവസന്തം

മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം
മാലാഖകളുടെ മാലാഖ നീ
മമഭാവനയുടെ ചാരുത നീ

എന്മനോരാജ്യത്തിൽ സിംഹാസനത്തില്‍
ഏകാന്തസ്വപ്നമായ് വന്നൂ
സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍
സംഗീതമാലചൊരിഞ്ഞൂ
നീയെന്ന മോഹനരാ‍ഗമില്ലെങ്കില്‍ ഞാന്‍ ‍
നിശ്ശബ്ദവീണയായേനേ......
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം

വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ
സ്വര്‍ണ്ണപതംഗങ്ങളാക്കി
പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന്‍
നിത്യപുഷ്പാഞ്ജലി ചാര്‍ത്തി
നീയെന്ന സങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍
നിശ്ചലശില്‍പ്പമായേനേ.....
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം
Movie/Album name: Honeymoon
Artists