Poonkatte Vaa Vaa

1984
Lyrics
Language: Malayalam

ആ ..ആ ...ആ...
പൂങ്കാറ്റേ വാ വാ.. പൂത്തുമ്പി വാ വാ.. ആകാശമേഘങ്ങളേ വാ..
ചേലുള്ള ചക്കിയ്ക്ക് ചുന്ദരികുട്ടിയ്ക്ക്..
ചേലുള്ള ചക്കിയ്ക്ക്ചുന്ദരികുട്ടിയ്ക്ക് ആശംസാഗാനവുമായ് വാ
ജന്മദിന സമ്മാന പൂക്കളുമായ്‌ വാ...

ആശ്വിനമാസ തിരുവാതിരുനാള്
ഐശ്വര്യ ലക്ഷ്മിക്ക് തിരുനാള്
ആശ്വിനമാസ തിരുവാതിരുനാള്
ഐശ്വര്യ ലക്ഷ്മിക്ക് തിരുനാള്
ആയിരം പൂർണ്ണചന്ദ്രോദയം കാണാൻ
ആശംസ നേരുന്നു ഞാൻ
പൂങ്കാറ്റേ വാ വാ
പൂത്തുമ്പീ വാ വാ
ആകാശമേഘങ്ങളേ വാ ...

ആറാട്ടുകുളത്തിലെ പുന്നാരപ്പൂമുത്തേ
ആരും മോഹിക്കും പെൺപൂവേ
ആറാട്ടുകുളത്തിലെ പുന്നാരപ്പൂമുത്തേ
ആരും മോഹിക്കും പെൺപൂവേ
അഴകുള്ള പൈതങ്ങൾക്കമ്മയായീടുവാൻ
ആശംസ നേരുന്നു ഞാൻ
ആശംസ നേരുന്നു ഞാൻ ...

പൂങ്കാറ്റേ വാ വാ.. പൂത്തുമ്പി വാ വാ.. ആകാശമേഘങ്ങളേ വാ..
ചേലുള്ള ചക്കിയ്ക്ക് ചുന്ദരികുട്ടിയ്ക്ക്..
ചേലുള്ള ചക്കിയ്ക്ക്ചു ന്ദരികുട്ടിയ്ക്ക് ആശംസാഗാനവുമായ് വാ
ജന്മദിന സമ്മാന പൂക്കളുമായ്‌ വാ...
പൂങ്കാറ്റേ വാ വാ.. പൂത്തുമ്പി വാ വാ.. ആകാശമേഘങ്ങളേ വാ...
Movie/Album name: Vepraalam
Artists