കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2) കുയിലമ്മ പെണ്ണിന്റെ ഇടനെഞ്ചു പിടയും ഒരു ശോക രാഗം കേട്ടോ ഒരു തേങ്ങലിന്‍ ഈണം കേട്ടോ കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2)
വസന്തവും ശിശിരവും വന്നു പോയി ഓ... വസന്തവും ശിശിരവും വന്നു പോയി മഴയായ് കാലം പെയ്തിറങ്ങി മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാല്‍ സ്വപ്നമാണോ ദുഃഖമാണോ കണ്ണുനീര്‍ പുഴയുടെ തീരത്ത് കരളുരുകുന്നൊരു കഥ പറയും (2)
വാനവും ഭൂമിയും വാഴുന്നൊരീശന്‍ ഓ... വാനവും ഭൂമിയും വാഴുന്നൊരീശന്‍ വികൃതിയായ് തന്നു നിന്‍ ജന്മം വിധിയായ് തീരാത്ത വ്യധയായെന്നും വിരുന്നു വന്നു നൊമ്പര പൂക്കള്‍