Thalathirivinu

2006
Lyrics
Language: Malayalam

തലതിരിവിത് വികട ശകട മറുതാ മറുതാ
ഇവിടെ ഇവരിൽ അടിമുടി ഇടി പതിവാ പതിവാ..(2)
പ്രേതോം പൂകി പൂതോം കൂടി
പൂരപ്പാട്ടിന് ചീറിപ്പായണ
കാലക്കേടിന്റെ കരളിൽ കണ്ടേ
കരഞ്ഞു കൂവണ കോലങ്ങൾ
കരഞ്ഞു കൂവണ കോലങ്ങൾ (പ്രേതോം..)
(തലതിരിവിത്.. )

പ്രേത കളിവണ്ടി കളിക്കാർ വന്നെത്തി
ഓർത്താൽ നമ്മളും പ്രേതങ്ങൾ (2)
പലവിധ വേഷം കെട്ടിടുമെന്നാൽ
കാലം പിഴക്കാൻ കഴിഞ്ഞിടുമോ.ഓ..ഓ
( പ്രേതോം... )

ബ്രേക്ക് തൊട്ടാൽ ഗിയർ വീഴും
കാലമിതെന്റച്ചോ....
അതിന്റെ ഭാഗ്യം അടിച്ചു കൊണ്ടാൽ
തൃപ്തി പോരന്നെ...( ബ്രേക്ക്)
പാട്ട വണ്ടി ചലിച്ചു പോയാൽ
തല്ല് തന്നെയല്ലേ..എന്നും തല്ല് തന്നെയല്ലേ..
എന്നും തല്ല് തന്നെയല്ലേ..
(തലതിരിവിത്... )

ഒത്തുപിടിച്ചാൽ പോരും പോയൊരു
പേരും നാളും പാതാളത്തിന്
ചെത്തി നടക്ക് ചക്കരമുത്തേ
പാതാള പീച്ചിന് സൽപേര്..
പാതാള പീച്ചിന് സൽപേര്..(ഒത്തു... )
തലതിരിവിത് വികട ശകട മറുതാ മറുതാ
ഇവിടെ ഇവരിൽ അടിമുടി ഇത്‌ പതിവാ പതിവാ..(2)
പ്രേതോം പൂകി പൂതോം കൂടി
പൂരപ്പാട്ടിന് ചീറിപ്പായണ
കാലക്കേടിന്റെ കരളിൽ കണ്ണേ
കരഞ്ഞു കൂവണ കോലങ്ങൾ.
കരഞ്ഞു കൂവണ കോലങ്ങൾ...(പ്രേതോം.. )
കരഞ്ഞു കൂവണ കോലങ്ങൾ..
( തലതിരിവിത്.. )
Movie/Album name: Aadu Thoma
Artists