വിടാതെ വിചാരം വിടാതെ ഈ ഞാൻ തൊടാതെ തൊടാതെ വിദൂരം നീയും നിറം പാടും നിശാ പൂപോലെ ഇരുൾ നീങ്ങാൻ സ്വയം ചുടും മെഴുതിരി പോലെ നിന്നെ തേടും കണ്ണുമായ് താനേ ഇന്നീ കോണിൽ നിന്നിടാം ആരും നോൽക്കാ സ്നേഹനോമ്പായ് കാലം തീരാൻ കാത്തിടാം
അനേകം സ്വകാര്യം പറയുവാൻ പിടയവേ പരാഗം തരാനായ് ഇതളുകൾ ചോക്കേ കരൾ ഇതിൽ നൂറുമ്മകൾ കടം തരും ഒരേയൊരാൾ വരും ദിനം സദാ… കിനാവായ്… നിന്നെ തേടും കണ്ണുമായ് താനേ ഇന്നീ കോണിൽ നിന്നിടാം ആരും നോൽക്കാ സ്നേഹനോമ്പായ് കാലം തീരാൻ കാത്തിടാം