Yahoodiya

1973
Lyrics
Language: English

Yahoodiyaa... ithu yahoodiyaa....

Yahoodiyaa.. ithu yahoodiyaa
Yugangal kondu.. shilpikal theerthoru yahoodiya
Ithu yahoodiya
Ithile ithile udyaana virunninnethirelpoo
Njan ethirelppoo

Bhoomikanyaka kayyil neettiya paanapaathran pole
Maanamaay cherthaashleshikkum maadakaswapnam pole
Yarushalem sundarimaarude lajjakal padarum yahoodiya

Kaamadevatha kallil kothiya kaavyashilpam pole
Kaalamanashwara youvanamekiya kaamukadaaham pole
Galeeliya sundarimaarude chumbanamaniyum yahoodiya

Yahoodiyaa.. ithu yahoodiyaa
Yugangal kondu.. shilpikal theerthoru yahoodiya
Ithu yahoodiya
Language: Malayalam

യഹൂദിയാ... ഇതു യഹൂദിയാ...

യഹൂദിയാ... ഇതു യഹൂദിയാ...
യുഗങ്ങള്‍ കൊണ്ട് ശില്‍പ്പികള്‍ തീര്‍ത്തൊരു യഹൂദിയാ
ഇതു യഹൂദിയാ
ഇതിലേ ഇതിലേ ഉദ്യാന വിരുന്നിന്നെതിരേല്‍പ്പൂ
ഞാന്‍ എതിരേല്‍പ്പൂ

ഭൂമികന്യക കയ്യില്‍ നീട്ടിയ പാനപാത്രം പോലെ
മാനമായ് ചേര്‍ത്താശ്ലേഷിക്കും മാദകസ്വപ്നം പോലെ
യരുശലേം സുന്ദരിമാരുടെ ലജ്ജകള്‍ പടരും യഹൂദിയാ

കാമദേവത കല്ലില്‍ കൊത്തിയ കാവ്യശില്പം പോലെ
കാലമനശ്വര യൌവനമേകിയ കാമുകദാഹം പോലെ
ഗലീലിയാ സുന്ദരിമാരുടെ ചുംബനമണിയും യഹൂദിയാ

യഹൂദിയാ... ഇതു യഹൂദിയാ...
യുഗങ്ങള്‍ കൊണ്ട് ശില്‍പ്പികള്‍ തീര്‍ത്തൊരു യഹൂദിയാ
ഇതു യഹൂദിയാ
Movie/Album name: Jesus
Artists