Irul Moodumee

2014
Lyrics
Language: English

Irul moodumee vazhiyil pularivannanayunnithaa...
Oh erinjuyarumoru sooryan vazhikaattukayaayithaa..
Grahanam...vida parayukayaay...
Ithile...theliyum iniyoru vazhi...
Ithu jeevitham...
Ithu niranja kalikkalam...ini neridaam
Oru dalamithilevideyum kai korthidaam...
Ithu lipiyaalezhuthidaam...chirakeridaam...
Parannuyaranamakale naam....

Manam peyyumee mazhayil
Kodiya venalumanayumo...
Oh oh ore dooramini munnil
Puthiya theeramathanayuvaan...
Ivide....pala vazhikal...
Vijayam varumaavazhi naamithaa..
Ithu jeevitham...
Ithu niranja kalikkalam...ini neridaam
Oru dalamithilevideyum kai korthidaam...
Ithu lipiyaalezhuthidaam...chirakeridaam...
Parannuyaranamakale naam....

Oraayiram chiraathukal kedaathe eriyunnuvo...
Pratheekshathan prakaashamoham
Kinaaviloli paarkkumo...
Puthiyoru dishayil...oh oh oh..
Ithu puthu chalanam...oh oh oh..
Marupuramoru theeravum avide ee kodi naattidaam...
Ithu jeevitham...
Ithu niranja kalikkalam...ini neridaam
Oru dalamithilevideyum kai korthidaam...
Ithu lipiyaalezhuthidaam...chirakeridaam...
Parannuyaranamakale naam....
Language: Malayalam

ഇരുൾമൂടുമീ വഴിയിൽ പുലരിവന്നണയുന്നിതാ...
ഓ എരിഞ്ഞുയരുമൊരു സൂര്യൻ വഴികാട്ടുകയായിതാ...
ഗ്രഹണം...വിട പറയുകയായ്...
ഇതിലേ...തെളിയും ഇനിയൊരു വഴി...
ഇതു ജീവിതം...
ഇതു നിറഞ്ഞ കളിക്കളം...ഇനി നേരിടാം
ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം...
ഇതു ലിപിയാലെഴുതിടാം...ചിറകേറിടാം...
പറന്നുയരണമകലെ നാം....

മനം പെയ്യുമീ മഴയിൽ
കൊടിയ വേനലുമണയുമോ...
ഓ ഓ ഒരേ ദൂരമിനി മുന്നിൽ
പുതിയ തീരമതണയുവാൻ...
ഇവിടേ...പല വഴികൾ...
വിജയം...വരുമാവഴി നാമിതാ..
ഇതു ജീവിതം...
ഇതു നിറഞ്ഞ കളിക്കളം...ഇനി നേരിടാം
ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം...
ഇതു ലിപിയാലെഴുതിടാം...ചിറകേറിടാം...
പറന്നുയരണമകലെ നാം....

ഒരായിരം ചിരാതുകൾ കെടാതെ എരിയുന്നുവോ...
പ്രതീക്ഷതൻ പ്രകാശമോഹം
കിനാവിലൊളി പാർക്കുമോ...
പുതിയൊരു ദിശയിൽ...ഓ ഓ ഓ..
ഇതു പുതുചലനം...ഓ ഓ ഓ...
മറുപുറമൊരു തീരവും അവിടെ ഈ കൊടി നാട്ടിടാം...
ഇതു ജീവിതം...
ഇതു നിറഞ്ഞ കളിക്കളം...ഇനി നേരിടാം
ഒരു ദളമിതിലെവിടെയും കൈ കോർത്തിടാം...
ഇതു ലിപിയാലെഴുതിടാം...ചിറകേറിടാം...
പറന്നുയരണമകലെ നാം....
Movie/Album name: 7th Day
Artists