Kanna En Kanave Nee Karayaanenthe

2024
Lyrics
Language: Malayalam

കണ്ണാ എൻ കനവേ നീ കരയാനെന്തേ!
അമ്പോറ്റിച്ചിരി കൊണ്ടു മയക്കുന്നില്ലേ?
പറയാതിരുന്നാൽ പാവം യശോദയീ
നറുവെണ്ണ പോലെ വെറുതേയാകും
കാണായ ലോകമേതുമെൻ്റെ കണ്ണനല്ലേ!

കണ്ണാ എൻ കനവേ നീ പിണങ്ങാനെന്തേ!
അമ്പോറ്റിച്ചിരി കൊണ്ടു മയക്കുന്നില്ലേ?

തിരുമുടിപ്പീലി ചൂടിയെൻ ആരോമലേ
അരികിലമ്മയ്ക്കു കൂട്ടുമായ് നീയില്ലയോ?
ആകാശമായി നീ വളരുന്ന നാളിലും
അമ്മയ്ക്കു നീയോ പൈതൽക്കുറുമ്പ്
അമ്മമോനമ്പിളീ ആരാരിരോ...

നറുനിലാവമ്മ തന്നിടാം മാമുണ്ണുവാൻ
നിലവിളക്കിൻ്റെ നാളമായ് നീയില്ലയോ?
ദൂരെയാണെങ്കിലും അമ്മതൻ നെഞ്ചിലെ
ചൂടേറ്റുറങ്ങുവാൻ നീയിങ്ങു പോരുമോ?
ഓമനേ ഓമലേ ആരാരിരോ...
Movie/Album name: Gu
Artists