Thadapottiya Novil

2025
Lyrics
Language: Malayalam

തട പൊട്ടിയ നോവിൽ
ഇഴ പൊട്ടിയ പട്ടം
ഇല പോയ ചില്ലയിൽ തേങ്ങി
ചിരിമാഞ്ഞീ ചുണ്ടിൽ
ചിതയാളുമീ നെഞ്ചിൽ
മിഴിനീരിലോർമ്മകൾ നീന്തി
ഈ വഴിത്താരയിൽ
കാറ്റും ഇളവെയിലും
തഴുകാതകന്നുവോ
പിരിയാനൊരുങ്ങിയോ

ഇവിടെ കളിമൺ കുടിലിൽ
നിനവിൽ എരിയും കരളിൻ
ചുവരും നനഞ്ഞുവോ
ചുവടും തളർന്നുവോ
ഈ മൗനങ്ങളിൽ
ചോരും നിറമിഴിയും
തിരയുന്നതാരെ
തീരാക്കഥയായോ
Movie/Album name: Izha
Artists