പുഴയൊരു നാട്ടു പെണ്ണ് അഴകൊഴുകുന്ന കണ്ണ് (2) കസവൊത്തൊരുടയാട ഞൊറിഞ്ഞു കുത്തി കതിരൊത്ത ചന്ദനക്കുറിയും തൊട്ട് ചിരിമണിമുത്തുകൾ വിതറിക്കൊണ്ടേ എങ്ങാണ്ടെങ്ങാണ്ടെങ്ങു പോണേ (2)
പുഴയൊരു നാട്ടു പെണ്ണ് അഴകൊഴുകുന്ന കണ്ണ് കറുത്ത മണ്ണിൽ പാടവരമ്പത്തൊരുപിടി ഞാറു ഉടുത്തു കുത്തി ചെറു മകളെ പോര് പോര് കരിമ്പ ചെമ്പ കാളകളാടി കുഴച്ചിടുന്ന മണ്ണിൽ ഓഹോ ....ഓഹോ .....ഹോ കരിമ്പ ചെമ്പ കാളകളാടി കുഴച്ചിടുന്ന മണ്ണിൽ കരിവള കയ്യാൽ ഞാറിൻ കോടി നടു മകളെ (2) തത്തിനന്തോം തകത്തിനന്തോം തിത്തിനന്തോം തകതാര (2)