താളംതുള്ളി താളംതുള്ളി മാനം പെയ്യുമ്പോള്‍ ദൂരെ പുഞ്ചപ്പാടത്തോളം ഏനും പോകുമ്പോള്‍ കോലോത്തെ കണ്ടം പൂട്ടാന്‍ നേരത്തേ വന്നീടാമോ കൂടെ നീയും കുയിലേ.. കയ്യോടെ ആരും..ഓ..ഓ..കാണാതെ പോരൂ..ഓ..ഓ..
മാരിപ്പെണ്ണേ നീ എന്റെ വേളിപ്പെണ്ണോളം പാടിയാടാമോ.... മാരിപ്പെണ്ണേ നീ എന്റെ വേളിപ്പെണ്ണോളം പാടിയാടാമോ.... ആരോരുമില്ലാത്ത നേരം മാനത്തെ തത്തയ്ക്കു നാണം കണ്ടാലും മിണ്ടാത്ത മിന്നാത്ത പൊന്നാണു് ചെന്നോളു മെല്ലേ...ഓ..ഓ..കണ്ടോളു മുല്ലേ.. (താളംതുള്ളി.....)
ആനപ്പൊക്കത്തില്‍ മിന്നല്‍ പട്ടം കെട്ടുമ്പോള്‍ ആകെ തന്തോയം.. ആനപ്പൊക്കത്തില്‍ മിന്നല്‍ പട്ടം കെട്ടുമ്പോള്‍ ആകെ തന്തോയം.. കാണാതെ നീളുന്ന പാടം.. കാറൊത്ത പോത്തിന്നു കോലം ചെമ്പാവു നെല്ലോല പൂക്കുന്ന കാലത്തെ ചങ്ങാതി നീയെന്‍ ഓ..ഓ..കണ്ണാടിയല്ലേ...
(താളംതുള്ളി.....)
Movie/Album name: Kissaan (Ilakal Pacha Pookkal Manja)