Naamarinjeedaa Palathum Ulakil

2024
Lyrics
Language: Malayalam

നാമറിഞ്ഞിടാ പലതും ഉലകിൽ
നടമാടും നേരം മതിഭ്രമമകലാനായ്
നീൺമൊഴികളിലേതോ ആശകിരണം
നീവുക അരുതേ ഓ...ഓ...
ഏകാകിയായ് ഈ വഴികളിൻ
വിധിയായ് പിരിഞ്ഞേ പോയിടും കാൽപ്പാടുകൾ...
ഓ..ഓ...കാലങ്ങളായ് ഈ കനിവിലും അലിയാൻ
തിരഞ്ഞേ ഹേതുവാം നിൻ വേരുകൾ

പോയ് മറഞ്ഞാലും ഇരുളിൽ മടിയിൽ
പുതുനാമ്പായ് നീങ്ങും
പൊരുളുകളറിയാനായ്
താനെ നെഞ്ചിൻ ഏതോ കോണിൽ
മെല്ലെ ആരോ ചൊല്ലും വാഴ്വിൻ
താളം അറിയൂ നീ
ഓ..ഓ..ഈ ലോകമേ ഈ നിമിഷമേ വരമേ
പറഞ്ഞേ പോയിടാം നാം ചിന്തനം അറിയൂ
ഓ...ഓ... ഈ യാത്രയും നീളകലുമോ
നിശ്ശേഷം നിൻ ഇതം നീ നേടണം
Movie/Album name: Kishkindaakaandam
Artists