ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍ ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നേ കൊരുത്തുള്ളു ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍
പായിപ്പാട്ടെ ഓടി വള്ളമായോരെന്‍ മോഹക്കായല്‍ മോടിവള്ളമാണു നീ (2) മുഴക്കോലു പോലും കൂടാതെന്നേ നിന്നെ ഞാന്‍ അളന്നിട്ടു പെണ്ണേ എന്നോടെന്താണീ ഭാവം മിനുങ്ങുന്നൊരെന്‍ നുണുങ്ങോളമേ ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍
പാലച്ചോട്ടില്‍ കാത്തുനിന്നതെന്തിനോ നീലപ്പൂവേ നീ കുടന്ന മഞ്ഞുമായ് (2) നിറഞ്ഞ നിന്‍ മൗനം പാടും പാട്ടിന്‍ താളം ഞാന്‍ ഒരിക്കല്‍ നിന്‍ കോപം പൂട്ടും നാദം മീട്ടും ഞാന്‍ മനക്കൂട്ടിലെ മണിപ്പൈങ്കിളീ
ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍ ചിരി ചിപ്പി ചോരും ഇളം മുത്തിലൊന്നേ കൊരുത്തുള്ളു ചുണ്ടില്‍ മാപ്പു നീ തരൂ തരൂ തരൂ ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍ ഓരായിരം കളിത്തുമ്പികള്‍