പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ (൨) ഓ .............. കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത് കനകം വിളഞ്ഞതും കവര്‍ന്നില്ലേ (൨) കാമന്‍ ഒരു വില്ലല്ലേ കാത്തിരുന്ന നാളില്‍ നീ കതകും ചാരല്ലേ നി ഉറങ്ങല്ലേ പാതിരാപ്പൂ ചൂടി ............
ഓ .............. അന്നലിട്ട പൊന്നൂഞ്ഞാല്‍ ആടിയെത്തും നേരത്ത് അധരം കവര്‍ന്നതും മറന്നില്ലേ (൨) മഞ്ഞു കൊണ്ടു കൂടാരം മാറില്‍ ഒരു പൂണാരം മധുരം മായല്ലേ നീ മയങ്ങല്ലേ പാതിരാപ്പൂ ചൂടി............