നെഞ്ചിലാനന്ദ നിർവൃതി വെണ്ണിലാവാഴി ആകവേ തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ് മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ് (ജലശയ്യയിൽ...)
നിൻ മിഴിപ്പൂക്കൾ മന്ദമായ് ചിന്നിയോമനേ നോക്കവേ പുലരി വെയിലേറ്റു നിന്നു നീ ദലപുടം പോലെ മാറി ഞാൻ ഒരു നാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും... (ജലശയ്യയിൽ....)